എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA launches a smart digital platform to monitor and analyse traffic across Dubai, delivering instant messages and notifications on traffic flow throughout the emirate’s streets. The platform supports decision-making by addressing daily changes, enabling the assessment of traffic… pic.twitter.com/Se3iZDtf5I
— Dubai Media Office (@DXBMediaOffice) August 11, 2025
ദുബായിലെ തെരുവുകളിലെ ട്രാഫിക് വിലയിരുത്തിക്കൊണ്ട് തത്ക്ഷണമുള്ള അറിയിപ്പുകളും, സന്ദേശങ്ങളും നൽകുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. റോഡുകളിലെ ട്രാഫിക് സ്ഥിതി വിലയിരുത്തിക്കൊണ്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഈ സംവിധാനം സഹായകമാണ്.
വിവിധ സമയങ്ങളിലെ ഗതാഗത നിർവ്വഹണം താരതമ്യം ചെയ്യുന്നതിനും, ഗതാഗത കുരുക്കുകൾ കണ്ടെത്തുന്നതിനും, ഗതാഗതത്തിന്റെ ഒഴുക്കിന്റെ ഗതിയിൽ സംഭവിക്കുന്ന തത്സമയമുള്ള പെട്ടന്നുള്ള തടസങ്ങൾ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
Cover Image: Dubai Media Office.

