ഖത്തർ: താത്കാലിക ഗതാഗത നിയന്ത്രണം സംബന്ധിച്ച അറിയിപ്പ്

featured GCC News

ജാസ്സിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, റാസ്‌ അൽ നൗഫ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ 2025 ഓഗസ്റ്റ് 31 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Source: @AshghalQatar.

2025 ഓഗസ്റ്റ് 18 മുതൽ 2025 ഓഗസ്റ്റ് 31 വരെ ദോഹയിലേക്കുള്ള ദിശയിലാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.