അബുദാബി: അൽ റീം ഐലൻഡിലെ BLS സേവനകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി

featured UAE

അൽ റീമിലെ ഷംസ് ബൊട്ടീക് മാളിൽ പ്രവർത്തിച്ചിരുന്ന BLS ഇന്റർനാഷണൽ സെന്റർ മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 2025 ഓഗസ്റ്റ് 25-നാണ് ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ഓഗസ്റ്റ് 25 മുതൽ ഈ BLS ഇന്റർനാഷണൽ സെന്റർ താഴെ പറയുന്ന വിലാസത്തിൽ നിന്ന് സേവനങ്ങൾ നൽകുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്:

Wafra Square Building,
3rd Floor,
Office No. 342,
Al Reem Island, Abu Dhabi.

പാസ്സ്‌പോർട്ട്, വിസ, മറ്റു കോൺസുലാർ സേവനങ്ങൾ എന്നിവയ്ക്കായെത്തുന്നവർ 2025 ഓഗസ്റ്റ് 25 മുതൽ മേൽപ്പറഞ്ഞ പുതിയ വിലാസത്തിലുള്ള BLS ഇന്റർനാഷണൽ സെന്റർ സന്ദർശിക്കണമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.