ദുബായ് വേൾഡ് സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട് എക്സിബിഷൻ ആരംഭിച്ചു

featured GCC News

ദുബായ് വേൾഡ് സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട് എക്സിബിഷൻ ആരംഭിച്ചു. 2025 സെപ്റ്റംബർ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ദുബായ് സെക്കന്റ് ഡെപ്യൂട്ടി റൂളർ H.H. ഷെയ്ഖ് ആഹ്മെദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ ചടങ്ങിൽ പങ്കെടുത്തു. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ ആഗോളതലത്തിൽ തന്നെ ദുബായ് മുൻപന്തിയിലാണെന്നതിന് അടിവരയിടുന്നതാണ് ഈ പ്രദർശനം.

Source: Dubai Media Office.

ദുബായ് ഇക്കോണോമിക് അജണ്ട D33 മുന്നോട്ട് വെക്കുന്ന പ്രധാന നയങ്ങളിലൊന്നാണ് സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട് സ്ട്രാറ്റജിയെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനങ്ങളുടെ ഉപയോഗത്തിൽ ലോകത്തിന് തന്നെ ഒരു മാതൃകയാക്കി ദുബായിയെ അവതരിപ്പിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

സെൽഫ്-ഡ്രൈവിംഗ് വാഹനങ്ങളുടെ മേഖലയിലെ പ്രധാനപ്പെട്ട 55 കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ദുബായ് വേൾഡ് കോൺഗ്രസ് ആൻഡ് ചലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട്ടിന്റെ ഭാഗമായാണ് ഈ പ്രദർശനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പങ്കാളികൾ, 80-ൽ പരം പ്രഭാഷകർ തുടങ്ങിയവർ ഈ പ്രദർശനത്തിലെത്തിയിട്ടുണ്ട്.