ഗ്ലോബൽ വില്ലേജ് മുപ്പതാം സീസണിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സ്വാഗതം ചെയ്യുന്നു.
General Directorate of Identity and Foreigners Affairs – Dubai (GDRFA Dubai), in collaboration with Global Village, announces the placement of the Global Village Season 30 logo on all visas issued from the Emirate of Dubai, along with the introduction of a special entry stamp… pic.twitter.com/CIa5uUq0Vd
— Dubai Media Office (@DXBMediaOffice) October 12, 2025
ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണിത്. 2025 ഒക്ടോബർ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം ദുബായ് എമിറേറ്റിൽ നിന്ന് അനുവദിക്കുന്ന എല്ലാ വിസകളിലും ഗ്ലോബൽ വില്ലേജ് സീസൺ 30 ലോഗോ പതിപ്പിക്കുന്നുണ്ടെന്നും GDRFA അറിയിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജുമായി ചേർന്നാണ് GDRFA ഇത് നടപ്പിലാക്കുന്നത്.
2025 ഒക്ടോബർ 15-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10 വരെ നീണ്ട് നിൽക്കും.
Cover Image: Dubai Media Office.

