ട്രെയിലറുകളെ വലിച്ച് കൊണ്ട് പോകുന്ന വാഹനങ്ങൾ റോഡിലെ ഇടത് വശത്തുള്ള ലെയിൻ ഉപയോഗിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 13-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
To enhance road safety, vehicles towing trailers or semi-trailers are prohibited from using the left lane, in accordance with Article (43) of the Traffic Law.#MOIQatar #TrafficQatar pic.twitter.com/6NGtVE7vK6
— Ministry of Interior – Qatar (@MOI_QatarEn) October 13, 2025
ട്രെയിലറുകൾ, സെമി-ട്രെയിലറുകൾ എന്നിവയെ വലിച്ച് കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് റോഡിലെ ഇടത് വശത്തുള്ള ലെയിൻ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരമാണ് ഈ വിലക്ക്.
റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഈ നിരോധനം. ഇത്തരം വാഹനങ്ങൾ റോഡിൽ വലത് വശത്ത് കൂടി മാത്രമേ ഓടിക്കാവൂ എന്നും, ഈ വാഹനങ്ങൾ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Cover Image: Pixabay.

