എമിറേറ്റിലെ തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി സംബന്ധിച്ച് അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@AbuDhabiDMT and @adafsa_gov have launched an initiative aimed at protecting bee populations, enhancing biodiversity, and supporting the development of the beekeeping and honey production sector in Abu Dhabi. pic.twitter.com/ztbL19KAdj
— مكتب أبوظبي الإعلامي (@ADMediaOffice) October 29, 2025
അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT), അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലെ തേനീച്ചകളെ സംരക്ഷിക്കുന്നതിനും, ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനും, അബുദാബിയിലെ തേനീച്ച കർഷകരെയും, തേൻ ഉത്പാദന മേഖലയെയും വികസിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരുപറ്റം വിശിഷ്ടരായ തേനീച്ച കർഷകർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വനപ്രദേശങ്ങളിലേക്ക് തേനീച്ച വളർത്തലിനായി നിയന്ത്രിത പ്രവേശനം അനുവദിക്കുന്നതാണ്. ഉത്തരവാദിത്വത്തോടെയുള്ള രീതികൾ പ്രചരിപ്പിക്കുന്നതിനും, തേനീച്ചകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനും, വനപ്രദേശങ്ങളുടെ പുനർനിർമ്മാണം സാധ്യമാക്കുന്നതിനും, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Cover Image: Abu Dhabi Media Office.

