ബസുകളിലെ റെഡ് സോണുകളിൽ നിൽക്കരുതെന്ന് യാത്രികർക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2025 നവംബർ 20-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
سلامتك هي محور اهتمامنا خلال كافة تنقلاتك، يعد الوقوف في المنطقة الحمراء قرب أبواب الحافلات تصرفاً مخالفاً، لضمان تنقل أكثر سلاسة وأماناً مع #هيئة_الطرق_و_المواصلات. #سلامتك_أولويتنا pic.twitter.com/4nQUg3MGzP
— RTA (@rta_dubai) November 20, 2025
എമിറേറ്റിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിലെ വാതിലുകൾക്ക് അരികിലുള്ള റെഡ് സോണുകളിൽ നിൽക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രകളിൽ യാത്രികരുടെ സുരക്ഷ, സൗഖ്യം എന്നിവയാണ് പരമപ്രധാനമെന്ന് RTA ഓർമ്മപ്പെടുത്തി.

വാതിലുകൾക്ക് അരികിലുള്ള റെഡ് സോണുകൾ ബസുകളിൽ നിന്ന് യാത്രികർക്ക് സുരക്ഷിതമായി കയറുന്നതിനും ഇറങ്ങുന്നതിനുമായി മാറ്റിവെച്ചിട്ടുള്ളതാണെന്ന് RTA വ്യക്തമാക്കി.
ഇത്തരം റെഡ് സോണുകളിൽ യാത്രികർ നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് RTA കൂട്ടിച്ചേർത്തു. ബസുകൾ സഞ്ചരിക്കുന്ന അവസരത്തിലും, പെട്ടന്ന് നിർത്തുന്ന അവസരത്തിലും റെഡ് സോണുകളിൽ നിൽക്കുന്നത് യാത്രികർക്ക് അപകടം സംഭവിക്കുന്നതിന് ഇടയാക്കുമെന്നും, സ്റ്റോപ്പുകളിൽ ഇറങ്ങുകയും, കയറുകയും ചെയ്യുന്ന മറ്റു യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിന് കാരണമാകുമെന്നും RTA വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള വാഹനങ്ങളിൽ ഇത്തരത്തിൽ നിരോധിച്ചിട്ടുള്ള മേഖലകളിൽ നിൽക്കുകയോ, ഇരിക്കുകയോ ചെയ്യുന്ന യാത്രികർക്ക് 100 ദിർഹം പിഴ ചുമത്തുന്നതാണ്.

