സൗദി അറേബ്യ: ഗ്ലോബൽ സെക്യൂരിറ്റി ആൻഡ് ടെക്‌നോളജി സമ്മിറ്റ് 2026 ഡിസംബറിൽ

GCC News

ഗ്ലോബൽ സെക്യൂരിറ്റി ആൻഡ് ടെക്‌നോളജി സമ്മിറ്റ് (GSTS) 2026 ഡിസംബറിൽ റിയാദിൽ വെച്ച് നടക്കും. 2026 ജൂൺ 11-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദി ആഭ്യന്തര മന്ത്രാലയം, തുവൈഖ് അക്കാദമി എന്നിവർ സംയുക്തമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. റിയാദിൽ വെച്ച് 2026 ഡിസംബർ 18 മുതൽ ഡിസംബർ 20 വരെയാണ് GSTS സംഘടിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നൈഫ് അറിയിച്ചിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്. സൈബർ സുരക്ഷ, കൃത്രിമബുദ്ധി, സ്മാർട്ട് നിരീക്ഷണ സാങ്കേതികവിദ്യകൾ, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പരിപാടികൾ, വിജ്ഞാന സെഷനുകൾ, സാങ്കേതിക വർക്ക്ഷോപ്പുകൾ എന്നിവ ഈ ഉച്ചകോടിയിൽ ഉണ്ടായിരിക്കുന്നതാണ്.