ഒമാൻ: ആദ്യത്തെ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം 2026 ജൂൺ 16-ന് തുറക്കും

GCC News

ഒമാനിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക വാഹന പരിശോധനാ കേന്ദ്രം 2026 ജൂൺ 16-ന് തുറക്കും. 2026 ജൂൺ 11-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

റോയൽ ഒമാൻ പോലീസിന്റെ അംഗീകാരമുള്ള ഈ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ വാഹന പരിശോധന സേവനങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആരംഭിച്ചിരിക്കുന്നത്.

സാങ്കേതിക വാഹന പരിശോധന സേവനങ്ങൾ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ വിവരിക്കുന്ന ഔദ്യോഗിക ഉത്തരവ് ’88/2024′ പ്രകാരം ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസിന്റെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. ഈ സ്വകാര്യ വാഹന പരിശോധനാ സ്റ്റേഷൻ അതിന്റെ എല്ലാ അംഗീകാര നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ പരിസരത്താണ് ഒമാനിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക വാഹന പരിശോധനാ കേന്ദ്രം ജൂൺ 16-ന് പ്രവർത്തനം ആരംഭിക്കുന്നത്.