ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
RTA, in partnership with Dubai Aviation Engineering Projects, inaugurates the bridge expansion leading to Terminal 1 at Dubai International Airport. The project involved increasing the number of traffic lanes from three to four, raising the bridge’s capacity from 4,200 vehicles… pic.twitter.com/riaGMPkyc9
— Dubai Media Office (@DXBMediaOffice) January 17, 2026
2026 ജനുവരി 17-ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) ഈ പുതുക്കിയ പാലം ഉദ്ഘാടനം ചെയ്തു.
ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സുമായി (DAEP) ചേർന്നാണ് RTA ഈ പാലം ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്ക് നയിക്കുന്ന പാലത്തിന്റെ വീതി കൂട്ടുകയും, നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
ടെർമിനൽ 1-ലേക്കുള്ള മൂന്ന് വരി പാലം നാല് വരികളാക്കി നവീകരിച്ചിട്ടുണ്ട്. ഇതോടെ ഈ പാലത്തിലൂടെ മണിക്കൂറിൽ 5600 വാഹനങ്ങൾക്ക് (നേരത്തെ 4200 വാഹനങ്ങൾ) കടന്ന് പോകുന്നതിന് സാധിക്കുന്നതാണ്.
ടെർമിനൽ 1-ലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുന്നതിനും, യാത്രാ സമയം കുറയ്ക്കുന്നതിനുമായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Cover Image: WAM.

