എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 16-നാണ് ക്യൂ മൊബിലിറ്റി ഈ അറിയിപ്പ് നൽകിയത്.
تعرّف على مواعيد تطبيق رسوم درب ومواقف خلال شهر رمضان المبارك 2026، من خلال الفيديو
— Q Mobility (@qmobilityuae) February 16, 2026
أعاده الله عليكم بالخير والبركات
Explore the Darb & Mawaqif Fees during The Holy Month of Ramadan, through the video
Wishing everyone a Holy Month filled with blessings and abundance#qmobility pic.twitter.com/405SjnXK3d
പാർക്കിംഗ് ഫീസ്:
ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ റമദാനിലുടനീളം തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയും, രാത്രി 9 മണി മുതൽ രാവിലെ 2 മണിവരെയും പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.
സാധാരണ പാർക്കിംഗ് ഇടങ്ങളിൽ മണിക്കൂറിന് 2 ദിർഹം, പ്രീമിയം പാർക്കിംഗ് ഇടങ്ങളിൽ മണിക്കൂറിന് 3 ദിർഹം എന്ന നിരക്കിലാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.
ടോൾ ഫീസ്:
DARB ടോൾ ഗേറ്റ് സംവിധാനങ്ങളിൽ ഫീ ഈടാക്കുന്നത് റമദാനിലും തുടരുന്നതാണ്. എന്നാൽ ടോൾ ഈടാക്കുന്ന തിരക്കേറിയ സമയക്രമങ്ങൾ രാവിലെ 8 മുതൽ രാവിലെ 10 വരെയും, വൈകീട്ട് 2 മുതൽ വൈകീട്ട് 6 വരെയുമായി (തിങ്കൾ മുതൽ ശനി വരെ) പുനഃക്രമീകരിക്കുന്നതാണ്.
ഈ സമയങ്ങളിൽ ഓരോ തവണയും ടോൾ ഗേറ്റ് കടക്കുന്നതിന് 4 ദിർഹം ഈടാക്കുന്നതാണ്. ഞായറാഴ്ചകളിൽ ടോൾ ഒഴിവാക്കിയിട്ടുണ്ട്.

