യു എ ഇ: വിസ കാലാവധി അവസാനിച്ചവർക്കുള്ള പിഴകൾ ഒഴിവാക്കിയതായി ICA

featured GCC News

നിലവിലെ സാഹചര്യത്തിൽ യു എ ഇയിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികളെ വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. 2026 മാർച്ച് 4-നാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് (ICA) ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നിന്ന് തിരികെ മടങ്ങാൻ വൈകിയതുമായി ബന്ധപ്പെട്ട പിഴകൾ ഇത്തരം വ്യക്തികൾക്ക് ഒഴിവാക്കുന്നതാണ്.

മേഖലയെ ബാധിച്ചിട്ടുള്ള അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണിത്. നിലവിലെ സാഹചര്യങ്ങൾ വ്യോമാതിർത്തികളുടെ അടച്ചുപൂട്ടലിനും, ഇതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും കാരണമായിട്ടുണ്ട്.

വിസിറ്റ് വിസകൾ, ടൂറിസ്റ്റ് വിസകൾ, എക്‌സിറ്റ് പെർമിറ്റുകൾ എന്നിവ കൈവശമുള്ള സന്ദർശകർ, യു എ ഇയിൽ നിന്ന് തിരികെ മടങ്ങുന്നതിനായി റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കിയ പ്രവാസികൾ എന്നിവരുൾപ്പെടെ, യു എ ഇയിൽ നിന്ന് യാത്ര പുറപ്പെടാൻ കഴിയാത്ത എല്ലാ വ്യക്തികൾക്കും ഈ തീരുമാനം ബാധകമാണെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

2026 ഫെബ്രുവരി 28-നോ അതിനുശേഷമോ ഉണ്ടായ പിഴകൾക്ക് ഈ ഇളവ് ബാധകമാണ്.