രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 10, വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം 2026 ഏപ്രിൽ 6 മുതൽ ഏപ്രിൽ 10 വരെ സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, അൽ ബാഹ, അസീർ, ജസാൻ, നജ്റാൻ, റിയാദ്, ഖാസിം, ഹൈൽ, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ട്.

