എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2026 മെയ് 4-ന് രാത്രിയാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Following the latest updates by the relevant authorities, all private educational institutions in Dubai will transition to distance learning from May 5 to May 8, 2026. This is to ensure the safety & wellbeing of students, staff, & the wider community. pic.twitter.com/fTjP0bOYev
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) May 4, 2026
ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ 2026 മെയ് 5 മുതൽ മെയ് 8 വരെ വിദൂര പഠന രീതി തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ വിദ്യാലയങ്ങളിൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്താനുള്ള യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.

