ദുബായ്: 500 മീറ്റർ നീളമുള്ള പുതിയ ഒരു പാലം തുറന്നതായി RTA

GCC News

എമിറേറ്റിൽ 500 മീറ്റർ നീളമുള്ള പുതിയ ഒരു പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 മെയ് 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കൊമേർഷ്യൽ സെന്റർ റൌണ്ട്എബൗട്ട് വികസനപദ്ധതിയുടെ ഭാഗമായാണ് ഈ പാലം തുറന്നത്. ദുബായിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും, അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

Source: Dubai Media Office.

ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കും അൽ വാസൽ സ്ട്രീറ്റിലേക്കും നേരിട്ടുള്ള ലിങ്കുകൾ നൽകികൊണ്ട് അൽ ബദായിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനാണ് ഈ പുതിയ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Source: Dubai Media Office.

കൊമേഴ്‌സ്യൽ സെന്റർ ജില്ലയ്ക്ക് ചുറ്റുമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും, ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും, ചുറ്റുമുള്ള റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് RTA അറിയിച്ചു.

ഒറ്റവരിയായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പാലം മണിക്കൂറിൽ 1,200 വാഹനങ്ങൾക്ക് വരെ കടന്ന് പോകുന്നതിന് ശേഷിയുള്ളതാണ്. മേഖലയിലെ യാത്രാ സമയം 8 മിനിറ്റിൽ നിന്ന് 2 മിനിറ്റായി കുറയ്ക്കുന്നതിന് ഈ പുതിയ പാലം കാരണമാകുന്നതാണ്.