പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജൂൺ 2-നാണ് ഫുജൈറ പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
#شرطة_الفجيرة#توعية_مرورية#سلامة_الأطفال #fujairah_police #fuj pic.twitter.com/8aNBDFut4S
— شرطة الفجيرة (@FujPoliceGHQ) June 2, 2026
വേനൽക്കാലങ്ങളിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ താപനില പെട്ടെന്ന് ഉയരുകയും മിനിറ്റുകൾക്കുള്ളിൽ മാരകമാകുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇതിനാൽ കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിച്ചാക്കി കുറച്ചുനേരം പോലും പാർക്ക് ചെയ്ത് പോകരുതെന്നും, ശ്രദ്ധിക്കാതെ വിടരുതെന്നും പോലീസ് രക്ഷിതാക്കളോടും വാഹനമോടിക്കുന്നവരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കുള്ളിലെ താപനില, പ്രത്യേകിച്ചും വേനൽമാസങ്ങളിൽ, പെട്ടെന്ന് ഉയരുകയും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിയെ ഇരുത്തുന്നത് ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ, ബോധം നഷ്ടപ്പെടൽ തുടങ്ങി മരണം വരെ സംഭവിക്കാനിടയാക്കുന്നതാണ്.

