ദുബായ്: സാബീൽ മേഖലയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നു

GCC News

സാബീൽ മേഖലയിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ടിന് സമീപത്തായി 2026 ജൂൺ 6 മുതൽ ഗതാഗതം വഴിതിരിച്ച് വിടുന്നു. 2026 ജൂൺ 5-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്.

ഈ തീരുമാനപ്രകാരം, സാബീൽ പാലസ് സ്ട്രീറ്റിൽ നിന്ന് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അൽ മജ്‌ലിസ് സ്ട്രീറ്റിലേക്ക് തിരിച്ചുവിടുന്നതാണ്. സാബീൽ പാലസ് സ്ട്രീറ്റിൽ നിന്നും അൽ മുസ്തക്ബാൽ സ്ട്രീറ്റ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്നുമുള്ള പ്രവേശനം വൺ സാബീലിൽ മാത്രമായി പരിമിതപ്പെടുത്തുന്നതാണ്.

വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുഗമമായ ചലനം ഉറപ്പാക്കാൻ ദിശാസൂചന അടയാളങ്ങൾ പാലിക്കാനും RTA നിർദ്ദേശിച്ചിട്ടുണ്ട്.