ദുബായ്: ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന് തുടക്കമിട്ടു

GCC News

2026 ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന് ദുബായിൽ തുടക്കമായി. 2026 ജൂൺ 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സ്‌പോർട്‌സ് കൗൺസിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 31 വരെ ദുബായിലുടനീളം ഇൻഡോർ, ഔട്ട്‌ഡോർ സ്‌പോർട്‌സ് മത്സരങ്ങൾ അരങ്ങേറുന്നതാണ്.

ദേശീയ സ്ഥാപനങ്ങളുമായും ഇവന്റ് സംഘാടകരുമായും സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന്റെ ഭാഗമായി ജല, സമുദ്ര, ശൈത്യ, പർവത സ്‌പോർട്‌സ് മത്സരങ്ങൾ, അരീന മത്സരങ്ങൾ, മാൾ റേസുകൾ, നിശ്ചയദാർഢ്യമുള്ള ആളുകൾക്കുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതാണ്.