ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി. 2026 ജൂൺ 7-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
يُعدّ المشروع نموذجاً للشراكة بين القطاعين الحكومي والخاص، والتكامل بين مشاريع الطرق والتطوير الحضري، من خلال التعاون والتنسيق مع شركة شمال القابضة، بما يسهم في توفير حلول مرورية مستدامة تدعم سهولة الوصول إلى منطقة دبي هاربر، إحدى أبرز الوجهات البحرية والسياحية الحديثة في… pic.twitter.com/0xFUSJekyr
— RTA (@rta_dubai) June 7, 2026
ഷമാൽ ഹോൾഡിങ് എന്ന സ്ഥാപനവുമായി ചേർന്നാണ് RTA 1500 മീറ്റർ നീളമുള്ള ഈ പാലം നിർമ്മിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബർ വരെ ഇരുവശത്തേക്കും രണ്ട് വരികൾ വീതമുള്ള രീതിയിലാണ് ഈ പാലം ഒരുക്കുന്നത്.

ഈ പാലം ദുബായ് ഹാർബർ പ്രദേശത്തേക്കുള്ള പ്രധാന എൻട്രി-എക്സിറ്റ് പോയിന്റായി പ്രവർത്തിക്കുന്നതാണ്. ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലേക്ക് സഞ്ചരിക്കുന്നതിന് നിലവിൽ വേണ്ടി വരുന്ന 12 മിനിറ്റ് എന്ന യാത്രാ സമയം കേവലം 3 മിനിറ്റായി ചുരുങ്ങുന്നതാണ്.
ഈ പുതിയ പാലം ഈ മാസം മുതൽ തന്നെ ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഈ പാലം ഷെയ്ഖ് സായിദ് റോഡിനും ദുബായ് ഹാർബറിനും ഇടയിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനൊപ്പം തിരക്ക് കുറയ്ക്കുകയും പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്.
Cover Image: Dubai RTA.

