ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി

GCC News

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി. 2026 ജൂൺ 7-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷമാൽ ഹോൾഡിങ് എന്ന സ്ഥാപനവുമായി ചേർന്നാണ് RTA 1500 മീറ്റർ നീളമുള്ള ഈ പാലം നിർമ്മിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബർ വരെ ഇരുവശത്തേക്കും രണ്ട് വരികൾ വീതമുള്ള രീതിയിലാണ് ഈ പാലം ഒരുക്കുന്നത്.

Source: Dubai RTA.

ഈ പാലം ദുബായ് ഹാർബർ പ്രദേശത്തേക്കുള്ള പ്രധാന എൻട്രി-എക്സിറ്റ് പോയിന്റായി പ്രവർത്തിക്കുന്നതാണ്. ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലേക്ക് സഞ്ചരിക്കുന്നതിന് നിലവിൽ വേണ്ടി വരുന്ന 12 മിനിറ്റ് എന്ന യാത്രാ സമയം കേവലം 3 മിനിറ്റായി ചുരുങ്ങുന്നതാണ്.

ഈ പുതിയ പാലം ഈ മാസം മുതൽ തന്നെ ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഈ പാലം ഷെയ്ഖ് സായിദ് റോഡിനും ദുബായ് ഹാർബറിനും ഇടയിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനൊപ്പം തിരക്ക് കുറയ്ക്കുകയും പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്.