ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂൺ 13-നാണ് RTA ഇക്കാര്യം അറിയിച്ചത്.
أعلنت #هيئة_الطرق_و_المواصلات في دبي عن مواعيد العمل في جميع خدماتها خلال عطلة رأس السنة الهجرية 1448. وتشمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزودي الخدمة (الفحص الفني للمركبات).… pic.twitter.com/NRxtkvTDuI
— RTA (@rta_dubai) June 13, 2026
ഹിജ്റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും 2026 ജൂൺ 15, തിങ്കളാഴ്ച പ്രവർത്തിക്കുന്നതല്ല. ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ തവർ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- 2026 ജൂൺ 15, തിങ്കളാഴ്ച – രാവിലെ 5 മുതൽ രാത്രി 12 മണി വരെ.
ഗ്രീൻ ലൈൻ
- 2026 ജൂൺ 15, തിങ്കളാഴ്ച – രാവിലെ 5 മുതൽ രാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- 2026 ജൂൺ 15, തിങ്കളാഴ്ച – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
വാഹന പാർക്കിങ്ങ്
ദുബായിലെ ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും 2026 ജൂൺ 15-ന് വാഹന പാർക്കിംഗ് സൗജന്യമായിരിക്കും.

