ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ പാർക്കിംഗ് സൗജന്യം

GCC News

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2026 ജൂൺ 15-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂൺ 13-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2026 ജൂൺ 15, തിങ്കളാഴ്ച വാഹന പാർക്കിംഗ് സൗജന്യമാക്കിയതായാണ് RTA അറിയിച്ചിരിക്കുന്നത്.

ബഹുനില പാർക്കിംഗ് സംവിധാനങ്ങളിൽ ഈ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാക്കിയിട്ടില്ല എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് ശേഷം 2026 ജൂൺ 16, ചൊവാഴ്ച മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നത് പുനരാരംഭിക്കുമെന്നും RTA അറിയിച്ചു.