ദുബായ് ക്രീക്ക് ലൈറ്റ്സ് പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026 ഓഗസ്റ്റ് 5-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Under the directives of Hamdan bin Mohammed, Dubai Municipality begins implementing the Dubai Creek Lights project. With an investment of AED80 million, the project will create an integrated visual and urban experience extending across 8 kilometres of Dubai Creek. Featuring more… pic.twitter.com/3xVTMa4rHV
— Dubai Media Office (@DXBMediaOffice) August 5, 2026
ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ലോകോത്തര നിലവാരമുള്ള ഒരു രാത്രികാല വിനോദ സഞ്ചാര കേന്ദ്രം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 80 ദശലക്ഷം ദിർഹത്തിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് ക്രീക്കിന്റെ എട്ട് കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒരു സംയോജിത ദൃശ്യ-നഗര അനുഭവം സൃഷ്ടിക്കപ്പെടുന്നതാണ്.

ഈ പ്രദേശത്തിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവും സാംസ്കാരികവുമായ ഐഡന്റിറ്റി ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയിൽ 5,000-ത്തിലധികം ലൈറ്റിംഗ് യൂണിറ്റുകൾ ഉൾപ്പെടുന്നു. ഭൂനിരപ്പിൽ നിന്ന് 1500 അടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് ഈ പ്രകാശസംവിധാനം ദൃശ്യമാകുന്നതാണ്.
ക്രീക്ക് ക്വെയ്, ഗോൾഡ് സൂക്കിലെ ക്രീക്ക് പ്രൊമെനേഡ്, ഇൻഫിനിറ്റി ബ്രിഡ്ജിലെ ക്രീക്ക് പ്രവേശന കവാടം, അൽ ഷിന്ദഗ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്, ബർ ദുബായ് സൂക്ക്, അൽ സീഫ് മറീന എന്നീ മേഖലകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. നഗരത്തിലെ പ്രധാനമേഖലകളും, പൊതു ഇടങ്ങളും മെച്ചപ്പെടുത്തുന്നതിനും, ജീവിത നിലവാരം ഉയർത്തുന്നതിനും, ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
2027-ന്റെ ആദ്യ പാദത്തോടെ പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
WAM

