അബുദാബി ബാജ ചാലഞ്ച് നാലാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

GCC News

അബുദാബി ബാജ ചാലഞ്ച് നാലാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2026 ഓഗസ്റ്റ് 18-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം നാല് ഘട്ടങ്ങളിലായാണ് അബുദാബി ബാജ ചാലഞ്ച് നാലാം സീസൺ നടത്തുന്നത്. 2026 ഒക്ടോബർ 17 മുതൽ 2027 ഏപ്രിൽ 10 വരെയാണിത്.

എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി (EMSO) ചേർന്ന് സംയുക്തമായാണ് അബുദാബി സ്പോർട്സ് കൗൺസിൽ ഈ റേസ് സംഘടിപ്പിക്കുന്നത്. അബുദാബിയിൽ വെച്ചാണ് ഈ നാല് റൗണ്ട് റേസുകളും നടത്തുന്നത്.

താഴെ പറയുന്ന തീയതികളിലാണ് അബുദാബി ബാജ ചാലഞ്ച് നാലാം സീസൺ സംഘടിപ്പിക്കുന്നത്:

  • റൌണ്ട് 1 – 2026 ഒക്ടോബർ 17-ന് തിലാൽ സ്വെയിഹാനിൽ വെച്ച്.
  • റൌണ്ട് 2 – 2026 ഡിസംബർ 12 മുതൽ 13 വരെ, അൽ ദഫ്‌റയിലെ ലിവയിൽ വെച്ച്.
  • റൌണ്ട് 3 – 2027 ജനുവരി 23-ന് ലിവയിൽ വെച്ച്.
  • റൌണ്ട് 4 – 2027 ഏപ്രിൽ 10-ന് അൽ ഐൻ ഡെസേർട്ടിൽ വെച്ച്.