ദുബായിലെ റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 7,613 യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു. 2026 ഓഗസ്റ്റ് 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Accelerates the Shift Towards Autonomous Mobility
— Dubai Media Office (@DXBMediaOffice) August 19, 2026
Robotaxis travel
4,000,000 kilometres
Passenger trips
7,613 trips
Customer satisfaction
97%
Fleet
144 vehicles
including
48 vehicles in active operation
Dubai aims to make 25% of all transportation trips autonomous by… pic.twitter.com/VhEk29B3Rf
റോബോടാക്സി സർവീസുകൾ ഉപയോഗിച്ച് ഇതുവരെ ആകെ 4 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചതായും അധികൃതർ വ്യക്തമാക്കി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഓട്ടോണമസ് ട്രാൻസ്പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി സി ഇ ഓ അഹ്മദ് ബഹ്റോസിയാനാണ് ഇക്കാര്യം അറിയിച്ചത്.
റോബോടാക്സി സർവീസിന് നിലവിൽ 144 വാഹനങ്ങളാണുള്ളതെന്നും, ഇതിൽ 48 എണ്ണം സജീവമാണെന്നും, ഇവ ഉപയോഗിച്ച് പ്രതിദിനം 50 ട്രിപ്പുകൾ പൂർത്തിയാക്കുന്നതായും അദ്ദേഹം അറിയിച്ചു. ദുബായ് ഓട്ടോണമസ് മൊബിലിറ്റിയിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതായും, നിലവിൽ ഉപഭോക്തൃ സംതൃപ്തി 97 ശതമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 ആകുമ്പോഴേക്കും എല്ലാ ഗതാഗത യാത്രകളുടെയും 25 ശതമാനം ഇത്തരം ഡ്രൈവറില്ലാത്ത ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിച്ചാക്കുക എന്ന ദുബായിയുടെ തന്ത്രപരമായ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ പ്രവർത്തന പ്രകടനം പ്രതിനിധീകരിക്കുന്നതെന്ന് ബഹ്റോസിയാൻ ചൂണ്ടികാട്ടിയിട്ടുണ്ട്.

