പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എമിറേറ്റിലെ സ്കൂൾ ബസുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പരിശോധനകൾ ശക്തമാക്കി. 2026 ഓഗസ്റ്റ് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Dubai’s Roads and Transport Authority (RTA) intensifies its preparations for the new academic year (2026–2027) through a comprehensive package of measures aimed at prioritising the safety of students, enhancing the reliability of school transport, and providing parents with a… pic.twitter.com/nrXbAekIMZ
— Dubai Media Office (@DXBMediaOffice) August 24, 2026
2026–2027 അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുക, സ്കൂൾ ഗതാഗതത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുക, രക്ഷിതാക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ മൊബിലിറ്റി ഓപ്ഷനുകൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് RTA ഈ സമഗ്രമായ തയാറെടുപ്പുകൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി RTA എമിറേറ്റിലെ സ്കൂൾ ബസ് ഓപ്പറേറ്റർമാർക്ക് സർക്കുലറുകൾ അയക്കുകയും, 30 ദിവസത്തെ തീവ്രമായ സ്കൂൾ ബസ് പരിശോധനാ കാമ്പയിൻ നടത്തുകയും ചെയ്യുന്നു.
ഇതിന് പുറമെ, കരീം സ്കൂൾ റൈഡ്സ്, ഉബർ ടീൻസ്, ബോൾട്ട് സ്കൂൾ എന്നിവയുൾപ്പെടെയുള്ള ഇ-ഹെയ്ൽ ലിമോസിൻ ഓപ്പറേറ്റർമാർ വഴിയും, യാംഗോ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന അൽ ബർഷയിലെ സ്കൂൾ റൈഡ് പൂളിംഗ് സംരംഭത്തിലൂടെയും വിവിധ സ്കൂൾ മൊബിലിറ്റി സേവനങ്ങളെ RTA പിന്തുണയ്ക്കുന്നുണ്ട്. സ്റ്റുഡന്റ് നോൾ കാർഡ് ഉപയോഗപ്പെടുത്തുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് RTA-യുടെ പൊതുഗതാഗത സേവനങ്ങളിൽ 50% കിഴിവ് ലഭിക്കുന്നതാണ്.
സ്കൂൾ സമയങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ദുബായിലുടനീളമുള്ള നിരവധി സ്കൂൾ സോണുകളിൽ RTA ടാക്സി ലഭ്യത വർദ്ധിപ്പിക്കുകയും പ്രധാന സ്കൂൾ സോണുകളിൽ സർവീസ് നടത്തുന്ന 30 ലധികം ബസ് റൂട്ടുകളുടെ ആവൃത്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
Cover Image: Dubai Media Office.

