അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 ആരംഭിച്ചു. 2026 ഓഗസ്റ്റ് 28-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Abu Dhabi International Hunting and Equestrian Exhibition opens at ADNEC Centre, running until 6 September in its largest edition to date, featuring more than 40 cultural and entertainment activities#WamNews https://t.co/HsAH5b4Ngr pic.twitter.com/3ibAxaEWjM
— WAM English (@WAMNEWS_ENG) August 28, 2026
2026 ഓഗസ്റ്റ് 28-ന് ആരംഭിച്ച ADIHEX പ്രദർശനത്തിന്റെ ഇരുപത്തിമൂന്നാമത് പതിപ്പ് സെപ്റ്റംബർ 6-ന് അവസാനിക്കും. അബുദാബിയിലെ ADNEC സെന്ററിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

ADNEC ഗ്രൂപ്പ്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് എന്നിവരാണ് ഈ പ്രദർശനം ഒരുക്കുന്നത്. മുൻ വർഷങ്ങളിലെ ഈ പ്രദർശനത്തിന്റെ വിജയം, ശക്തമായ പൊതുജന ആവശ്യം എന്നിവ കണക്കിലെടുത്ത് ഇത്തവണത്തെ പ്രദർശനം 10 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

പ്രദർശനം ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, പൈതൃക അനുഭവങ്ങൾ എന്നിവ ADIHEX 2026-ൽ പ്രദർശിപ്പിക്കുന്നുണ്ട്.
WAM

