യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
UAE President meets Mohammed bin Rashid today at Al Marmoom in Dubai. pic.twitter.com/BToduuA46C
— Dubai Media Office (@DXBMediaOffice) August 29, 2026
2026 ഓഗസ്റ്റ് 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിയിലെ അൽ മർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുടെ ഭാഗമായി ഇരുവരും സൗഹൃദപരമായ ചർച്ചകളിൽ ഏർപ്പെടുകയും ദേശീയ താത്പര്യമുള്ളതും, പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. യു എ ഇയുടെ വികസന യാത്രയെ പിന്തുണയ്ക്കുന്നതിനും കൂടുതൽ സമ്പന്നമായ ഭാവിയിലേക്കുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളും അവർ അവലോകനം ചെയ്തു.
യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
WAM

