ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ പത്താമത് പതിപ്പ് 2026 നവംബർ 5-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai International Baja to mark 10th anniversary as it hosts 2026 FIA World Baja Cup finale. Leading international drivers and riders to compete in Dubai from 5 to 8 November, with the event also hosting the penultimate round of the FIM Bajas World Cup. https://t.co/x4E7DZxtF8
— Dubai Media Office (@DXBMediaOffice) October 13, 2026
ഈ ടൂർണമെന്റിന്റെ പത്താമത് പതിപ്പ് 2026 നവംബർ 5 മുതൽ നവംബർ 8 വരെ നീണ്ട് നിൽക്കും. എമിറേറ്റ്സ് മോട്ടോർസ്പോർട് ഓർഗനൈസേഷനാണ് (EMSO) ഈ ടൂർണമെന്റ് ഒരുക്കുന്നത്.
ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഇത്തവണയും ഈ റാലി നടക്കുന്നത്. ‘2026 FIA വേൾഡ് ബജ കപ്പ്’, ‘FIA മിഡിൽ ഈസ്റ്റ് ബജ കപ്പ്’ എന്നിവയുടെ ഫൈനൽ റൗണ്ടുകൾക്കായി പ്രമുഖ അന്താരാഷ്ട്ര ക്രോസ്-കൺട്രി റാലി ഡ്രൈവർമാരെയും റൈഡർമാരെയും ഈ ഇവന്റ് ഒന്നിപ്പിക്കുന്നു.
ഇതിന് പുറമെ, FIM ബജാസ് വേൾഡ് കപ്പിന്റെ അവസാനത്തിന് തൊട്ടുമുമ്പുള്ള റൗണ്ടും, FIM ഏഷ്യ ബജ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടും ഇതോടൊപ്പം നടക്കുന്നതാണ്.
Cover Image: Dubai Media Office.

