ദുബായ്: അൽ സത്വ റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കി

GCC News

സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അൽ സത്വ റൗണ്ട് എബൗട്ട് ഒരു സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 14-നാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

Source: Dubai Media Office.

ഇതോടെ അൽ സത്വ റൗണ്ട് എബൗട്ടിന് പകരമായി ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്ന ഒരു ആധുനിക ജംഗ്ഷൻ നിലവിൽ വന്നിട്ടുണ്ട്.

Source: Dubai Media Office.

വാഹനയാത്രികർക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കുന്നതിനും, വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനും, കൂടുതൽ സുരക്ഷിതമായ റോഡുകൾക്ക് വഴിയൊരുക്കുന്നതിനും ഈ മാറ്റം കാരണമാകുന്നതാണ്.

ഈ പുതിയ ജംഗ്ഷൻ മേഖലയിലൂടെയുള്ള യാത്രാ സമയം 50 ശതമാനം കുറയ്ക്കുന്നതിനും, തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പ് സമയവും വാഹനങ്ങളുടെ നിരയും 60 ശതമാനം വരെ കുറയ്ക്കുന്നതിനും കാരണമാകുന്നതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.