ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്

UAE

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അജ്‌മാൻ പോലീസ് മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് ജീവന് അപകടം വരുത്തുമെന്ന് അജ്‌മാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം പ്രവണതകൾ അപകടങ്ങൾക്കിടയാക്കുമെന്നും, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസൻസിംഗുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പാലിക്കാൻ വാഹനമോടിക്കുന്നവരോട് അജ്‌മാൻ പോലീസ് ആഹ്വനം ചെയ്തിട്ടുണ്ട്.

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും, വാഹനാപകടങ്ങൾ തടയുന്നതിനും, ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായി അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ആരംഭിച്ചിട്ടുള്ള ഒരു ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് വാഹനമോടിക്കുന്നവർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഒരുപോലെ അപകടകരമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഡ്രൈവിംഗ് ലൈസൻസുകളുള്ളവർ അവയുടെ സാധുത പരിശോധിക്കാനും, അവ കാലഹരണപ്പെടുന്നതിന് മുൻപായി പുതുക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.