2026 നവംബർ 22, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 നവംബർ 20-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
لتسهيل تنقّلكم خلال #تحدي_دبي_للجري 2026، تمدّد #هيئة_الطرق_و_المواصلات ساعات عمل مترو دبي، وتوفّر حافلات نقل للمغادرين، بما يضمن للمشاركين تنقّلاً أكثر سلاسة وراحة. خطّطوا لرحلتكم مسبقاً واستمتعوا بتجربة تنقّل سلسة. https://t.co/NX4qWHJYZh
— RTA (@rta_dubai) November 20, 2026
2026 നവംബർ 22-ന് നടക്കാനിരിക്കുന്ന ദുബായ് റൺ 2026 പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. നവംബർ 22-ന് പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് മുതൽ അൽ സഫ ബ്രിഡ്ജ് വരെ.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിൽ അഡ്രസ് ഹോട്ടൽ മുതൽ ഫാഷൻ പാർക്കിംഗ് വരെ.
- ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ഖൈൽ റോഡിനും ഇടയിൽ.
- അൽ സുകൂക് സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ബൗർസ സ്ട്രീറ്റിനും ഇടയിൽ.
മേൽപ്പറഞ്ഞ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗപ്പെടുത്താമെന്ന് RTA അറിയിച്ചിട്ടുണ്ട്:
- സബീൽ പാലസ് സ്ട്രീറ്റ്.
- അൽ ഖൈൽ റോഡ്.
- അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്.
- അൽ വാസിൽ റോഡ്.
ദുബായ് റൺ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2026 നവംബർ 22-ന് മെട്രോ സേവനങ്ങളുടെ സമയം നീട്ടുകയും, ഷട്ടിൽ ബസുകൾ ഏർപ്പെടുത്തുകയും ചെയ്യുമെന്നും RTA അറിയിച്ചിട്ടുണ്ട്.

