46-മത് ജിടെക്സ് ഗ്ലോബൽ 2026 ഡിസംബർ 7-ന് ആരംഭിക്കും. 2026 നവംബർ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
GITEX GLOBAL 2026 to draw 6,000 exhibitors, participants from 120 countries #WamNews https://t.co/TPKICbhOcO https://t.co/A8bAJeSHEd
— WAM English (@WAMNEWS_ENG) November 26, 2026
ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനം 2026 ഡിസംബർ 7 മുതൽ ഡിസംബർ 11 വരെ നീണ്ട് നിൽക്കും.
120-ലധികം രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക രംഗത്തെ പ്രമുഖർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർ എന്നിവർ ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ ഒത്തുചേരും. ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിൽ 46 ഹാളുകളിലായി 6,000-ത്തിലധികം പ്രദർശകരും 10,000-ത്തിലധികം സാങ്കേതിക ബ്രാൻഡുകളും അണിനിരക്കുന്നതാണ്.
2026 ഡിസംബർ 7-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘GITEX സമ്മിറ്റ്’ ഉച്ചകോടിയോടെ ജിടെക്സ് ഗ്ലോബലിന്റ് 46-മത് പതിപ്പിന് തുടക്കമാകും. തുടർന്ന് ജിറ്റെക്സ് ഗ്ലോബൽ പ്രദർശനം ദുബായ് എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിലേക്ക് (ഡിസംബർ 8 മുതൽ ഡിസംബർ 11 വരെ ) മാറുന്നതാണ്. ഡിസംബർ 8 മുതൽ ഡിസംബർ 10 വരെ സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കുമായുള്ള എക്സ്പാൻഡ് നോർത്ത് സ്റ്റാർ പരിപാടിയും അരങ്ങേറുന്നതാണ്.
“ദി ഗ്ലോബൽ റീസെറ്റ് 2027 – ത്രൂ എ ന്യൂ ലെന്സ്” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബലിലെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നാണ് ജിടെക്സ് ഗ്ലോബൽ.
WAM

