വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

GCC News

എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 24-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഷോപ്പിംഗ് നടത്തുമ്പോഴോ, ഇന്ധന പമ്പുകൾ സന്ദർശിക്കുമ്പോഴോ, എടിഎമ്മുകൾ ഉപയോഗിക്കുമ്പോഴോ, പ്രാർത്ഥനയ്ക്കായി നിർത്തുമ്പോഴോ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകരുതെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ രീതികൾ മോഷണം, വാഹനത്തിലെ തീപിടുത്തം, മറ്റ് സുരക്ഷാ അപകടങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ന്നത് പോലുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തേക്ക് പോലും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ന്ന അവസരങ്ങളിൽ എഞ്ചിനുകൾ ഓഫ് ചെയ്യാനും, വാഹനത്തിന്റെ താക്കോൽ ഊരിമാറ്റാനും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

കുട്ടികളെ, പ്രത്യേകിച്ച് തീരെ ചെറിയ കുഞ്ഞുങ്ങളെ, ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങൾക്കുള്ളിൽ ഇരുത്തരുതെന്നും, ഇത് അതീവ ഗുരുതരമായ സുരക്ഷാ അപകടമാണെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെട്ടന്നുള്ള ഷോപ്പിങ്ങിനും മറ്റുമായി വാഹനങ്ങൾ റോഡരികിലും മറ്റും എഞ്ചിൻ ഓഫ് ചെയ്യാതെ, അശ്രദ്ധമായി പാർക്ക് ചെയ്ത് പോകുന്നത് പോലുള്ള നിയമലംഘനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.