ഒമാൻ: എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് – സലാല സർവീസ് പുനരാരംഭിച്ചു

GCC News

എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് – സലാല വിമാന സർവീസ് പുനരാരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യൻ മേഖലകളിലേക്കുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് 2026 ജൂലൈ 2 മുതൽ കോഴിക്കോട് – സലാല വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. മസ്കറ്റ് – മംഗളൂരു വിമാനസർവീസും എയർ ഇന്ത്യ എക്സ്പ്രസ്സ് പുനരാരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് – കുവൈറ്റ് വിമാനസർവീസുകൾ 2026 ജൂലൈ 3 മുതൽ പുനരാരംഭിക്കുമെന്നും, ബാംഗ്ലൂർ – കുവൈറ്റ് വിമാനസർവീസുകൾ 2026 ജൂലൈ 4 മുതൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.