പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി. ഈ പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഈ അറിയിപ്പ് https://indembkwt.gov.in/pdf/Detailed%20schedule%20of%20revised%20fee-29-06.pdf എന്ന വിലാസത്തിൽ പിഡിഎഫ് രൂപത്തിൽ ലഭ്യമാണ്.
പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന:
- മുതിർന്നവർക്കുള്ള പുതിയതോ വീണ്ടും ഇഷ്യൂ ചെയ്തതോ ആയ സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് 38 ദിനാറായിരിക്കും പുതുക്കിയ നിരക്ക്. നേരത്തെ ഇത് 23 ദിനാറായിരുന്നു.
- 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 31 ദിനാറിൽ നിന്ന് 53 ദിനാറായി ഉയരുന്നതാണ്.
- തത്കാൽ പ്രോസസ്സിംഗിന് കീഴിൽ, ഈ ഫീസ് യഥാക്രമം 76 ദിനാറായും 91 ദിനാറായും ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് യഥാക്രമം 68 ദിനാറും, 76 ദിനാറുമായിരുന്നു.
- നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് വീണ്ടും ലഭിക്കുന്നതിനുള്ള ഫീസ് – 36 പേജുള്ള പാസ്സ്‌പോർട്ട് സാധാരണ പ്രോസസ്സിംഗിന് 76 ദിനാറും, തത്കാലിന് 114 ദിനാറും, 60 പേജുള്ള പാസ്‌പോർട്ടിന് 91 ദിനാറും തത്കാലിന് 129 ദിനാറും ആക്കി ഉയർത്തിയിട്ടുണ്ട്.
- പ്രത്യേക യാത്രാ രേഖകൾ ആവശ്യമുള്ളവർക്ക്, എമർജൻസി സർട്ടിഫിക്കറ്റിന് 5 ദിനാറും, തിരിച്ചറിയൽ സർട്ടിഫിക്കറ്റിന് 16 ദിനാറും ഫീസായി നിശ്ചയിച്ചിട്ടുണ്ട്. ഇത് നേരത്തെ ഉണ്ടായിരുന്ന ഫീസ് തുകകൾ തന്നെയാണ്.
- ക്രിമിനൽ റെക്കോർഡ്, പാസ്‌പോർട്ട് അടിസ്ഥാനമാക്കിയുള്ള ജനനം, നോൺ-റസിഡന്റ് ഇന്ത്യൻ, നോൺ-റസിഡന്റ് ഇന്ത്യൻ സ്റ്റാറ്റസ്, നോ-ഒബ്ജക്ഷൻ, പൗരത്വം ഉപേക്ഷിക്കൽ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മറ്റ് കോൺസുലാർ സർട്ടിഫിക്കറ്റുകൾ, ഗ്ലോബൽ എൻട്രി വെരിഫിക്കേഷൻ സേവനം എന്നിവയുടെ ഫീസ് 8 ദിനാറിൽ നിന്ന് 13 ദിനാറാക്കി ഉയർത്തിയിട്ടുണ്ട്.

