സൗദി അറേബ്യ: ഏതാനം മേഖലകളിൽ ജൂലൈ 2 വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2026 ജൂലൈ 2, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ജസാൻ, അസിർ, അൽ ബാഹ മേഖലകളിൽ 2026 ജൂലൈ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

2026 ജൂൺ 29, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുതൽ, അസിർ മേഖലയുടെ തെക്ക്, വടക്കൻ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുകയും, പ്രാദേശിക തലസ്ഥാനമായ അബഹയ്ക്ക് ചുറ്റും മഴ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്. തെക്കൻ അസിറിലും അബഹയിലും മഴ ശക്തി പ്രാപിക്കുകയും വൈകുന്നേരത്തോടെ ദുർബലമാവുകയും ചെയ്യുന്നതാണ്.

ജൂൺ 30, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, അസീറിന്റെ തെക്ക്, വടക്കൻ ഭാഗങ്ങളിലും ജസാന്റെ കിഴക്കൻ ഭാഗങ്ങളിലും നേരിയ മഴ ലഭിക്കുന്നതാണ്. ഈ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ അസീറിലും കിഴക്കൻ ജസാനിലും മഴ ചെറുതായി ശക്തി പ്രാപിക്കുന്നതാണ്. അതേസമയം തെക്കൻ അൽ ബഹയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു, തുടർന്ന് വൈകുന്നേരത്തോടെ അത് കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ്.

ജൂലൈ 1-ന് ഉച്ചകഴിഞ്ഞ്, കിഴക്കൻ ജസാനിലേക്ക് നേരിയ മഴ തിരിച്ചെത്തുന്നതാണ്. തുടർന്ന് വൈകുന്നേരത്തോടെ ദുർബലമാവുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യും. ജൂലൈ 2, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തെക്കൻ അസീറിലും മേഖലയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ചെറിയ പ്രദേശത്തും നേരിയ മഴ ലഭിക്കും.

വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങുതും, തെക്കൻ ജാസാനിലും നേരിയ മഴ പെയ്യാൻ തുടങ്ങുന്നതുമാണ്. അസീറിനും ജാസാനും ഇടയിലുള്ള അതിർത്തിയിൽ മഴ കേന്ദ്രീകരിക്കപ്പെടുകയും , തുടർന്ന് ക്രമേണ ദുർബലമാവുകയും വൈകുന്നേരത്തോടെ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും.