2026 ജൂലൈ 20 മുതൽ ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണ്. 2026 ജൂൺ 28-നാണ് ഒമാൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് അധികൃതർ ഇക്കാര്യം അറിയിച്ചത്.
🤝حماية أكثر شمولًا ،، لأثرٍ يمتد إلى كل مؤمن عليه ..
— صندوق الحماية الاجتماعية – سلطنة عمان (@SPF_Oman) June 28, 2026
📑 قرار وزاري
في شأن تحديد الفئات الخاضعة لفرع تأمين الإجازات المرضية والإجازات غير الاعتيادية من العمال غير العمانيين #صندوق_الحماية_الاجتماعية pic.twitter.com/sJuVDJ4CYb
ഒമാൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് പുറപ്പെടുവിച്ച ഈ പുതിയ തീരുമാനപ്രകാരം, 2026 ജൂലൈ 20 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് സിക്ക് ലീവ് ഇൻഷുറൻസ്, എക്സ്ട്രാഓർഡിനറി ലീവ് ഇൻഷുറൻസ് എന്നിവയുടെ പരിരക്ഷ നിർബന്ധമാക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് ’13/2026′ എന്ന ഒരു ഔദ്യോഗിക തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒമാനിൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പാരറ്റസിൻ്റെ യൂണിറ്റുകളിലും മറ്റ് പൊതു നിയമ സ്ഥാപനങ്ങളിലും തൊഴിൽ നിയമം നിയന്ത്രിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളിത്തം നിർബന്ധമാക്കുന്നതാണ്.
ഒമാനിലുടനീളം സാമൂഹിക സംരക്ഷണ പരിരക്ഷ വിപുലീകരിക്കുന്നതിനും, ഇൻഷ്വർ ചെയ്ത തൊഴിലാളികൾക്ക് വിശാലമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ തീരുമാനപ്രകാരം, തൊഴിൽ നിയമത്തിന് വിധേയമായി സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യോഗ്യരായ എല്ലാ പ്രവാസി തൊഴിലാളിലേക്കും ഈ ഇൻഷുറൻസ് കവറേജ് വ്യാപിപ്പിക്കുന്നതാണ്.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ഒമാനിലെ തൊഴിൽ നിയമത്തിന്റെ പരിധിക്ക് പുറത്തുള്ള പ്രവാസി തൊഴിലാളികൾക്ക് ഈ വ്യവസ്ഥകൾ ബാധകമല്ല.

