ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

featured GCC News

2026 ജൂൺ 28 മുതൽ പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2026 ജൂൺ 28-നാണ് ദോഹ മെട്രോ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിരവധി അറ്റ്-ഗ്രേഡ് ട്രാം സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രികർക്ക് സേവനങ്ങൾ നല്കുന്നതിനായാണ് റൗദത്ത് ലുസൈലിലേക്ക് M154 എന്ന ഈ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ചിരിക്കുന്നത്.

ലുസൈൽ സ്റ്റേഡിയം, അൽ ഖൈൽ സ്ട്രീറ്റ്, റൗദത്ത് ലുസൈൽ, ഡൗണ്ടൗൺ ലുസൈൽ, ഫോക്സ് ഹിൽസ് നോർത്ത്, അൽ യാസ്മീൻ, സീഫ് ലുസൈൽ നോർത്ത്, ക്രസന്റ് പാർക്ക് നോർത്ത്, എർക്കിയ എന്നീ സ്റ്റേഷനുകളാണ് ഇതിന്റെ ഭാഗമായി ബാധിക്കപ്പെട്ടിരുന്നത്.

Source: @metrotram_qa

താൽക്കാലികമായി നിർത്തിവച്ച ട്രാം സ്റ്റേഷനുകൾ സർവീസ് നടത്തുന്ന പ്രദേശങ്ങളിലേക്ക് ഈ പുതിയ മെട്രോലിങ്ക് റൂട്ട് യാത്രാസേവനങ്ങൾ നൽകുന്നതാണ്.