സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 28, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 2026 ഏപ്രിൽ 23-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على مناطق المملكة حتى يوم الثلاثاء المقبل.
— الدفاع المدني السعودي (@SaudiDCD) April 23, 2026
لسلامتكم .. الابتعاد عن تجمعات المياه وبطون الأودية والسدود، ومتابعة التحديثات الجوية عبر الرابط:https://t.co/vXwLgRVfbj#الوقاية_أمان pic.twitter.com/JgKndh1sVz
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 ഏപ്രിൽ 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.
മക്ക, റിയാദ്, മദീന, ഹൈൽ, ഖാസിം, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ജൗഫ്, അൽ ബാഹ, അസീർ, ജസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, താഴ്ന്ന പ്രദേശങ്ങളിൽ നിന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ നിന്നും വിട്ട് നിൽക്കണമെന്നും, ഇത്തരം പ്രദേശങ്ങളിലെ ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും, അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി ശ്രദ്ധിക്കണമെന്നും സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

