കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. 2026 മെയ് 15-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE President and Indian Prime Minister witness exchange and announcement of agreements and MOUs between the two countries#WamNews https://t.co/JuG57A0gm3 pic.twitter.com/6f8Im3hHe8
— WAM English (@WAMNEWS_ENG) May 15, 2026
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ യു എ ഇയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും ഈ കരാറുകളിൽ ഒപ്പ് വെച്ചത്.
യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വകുപ്പുകളിലെ മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കരാറുകളിലും, ധാരണാപത്രങ്ങളിലും ഒപ്പ് വെച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ലക്ഷ്യമിട്ടുള്ള കരാറുകളിലും, ധാരണാപത്രങ്ങളിലുമാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശന വേളയിൽ താഴെ പറയുന്ന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്:
- ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (ISPRL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള തന്ത്രപരമായ സഹകരണ കരാർ. ADNOC ഗ്രൂപ്പ് സി ഇ ഒ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്നാണ് ഈ കരാർ കൈമാറിയത്.
- ദ്രവീകൃത പെട്രോളിയം വാതക (LPG) വിതരണത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (IOCL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള തന്ത്രപരമായ സഹകരണ കരാർ. ADNOC ഗ്രൂപ്പ് സിഇഒ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്നാണ് ഈ കരാർ കൈമാറിയത്.
- യു എ ഇ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ചട്ടക്കൂടിനെക്കുറിച്ചുള്ള ഒരു കരാർ. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇബ്രാഹിം നാസർ അൽ അലവിയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്ന് ഈ കരാർ കൈമാറി.
- ഇന്ത്യയിൽ 8-എക്സാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി G42 ഗ്രൂപ്പ്, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) എന്നിവ തമ്മിലുള്ള ഒരു ടേം ഷീറ്റ്. G42 ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ H.E. മൻസൂർ അൽ മൻസൂരിയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹിസ് എക്സലൻസി വിക്രം മിശ്രിയും ഇത് കൈമാറി.
- ഗുജറാത്തിലെ വാഡിനാറിൽ ഒരു ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ഡ്രൈഡോക്സ് വേൾഡും (DDW) തമ്മിലുള്ള ധാരണാപത്രം. ഡിപി വേൾഡിന്റെ ചെയർമാൻ H.E. എസ്സ കാസിമും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ദീപക് മിത്തലും ഇത് കൈമാറി.
- കപ്പൽ അറ്റകുറ്റപ്പണിയിലെ നൈപുണ്യ വികസനത്തിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഡ്രൈഡോക്സ് വേൾഡ് (DDW), സെന്റർ ഓഫ് എക്‌സലൻസ് ഇൻ മാരിടൈം & ഷിപ്പ് ബിൽഡിംഗ് (CEMS) എന്നിവ തമ്മിലുള്ള ധാരണാപത്രം. ഡിപി വേൾഡിന്റെ ചെയർമാൻ H.E. എസ്സ കാസിമും യുഎഇയിലെ ഇന്ത്യൻ അംബാസഡർ H.E. ദീപക് മിത്തലും ഇത് കൈമാറി.
ഇതിന് പുറമെ ഇരുപക്ഷവും താഴെ പറയുന്നവയുൾപ്പടെ നിരവധി കരാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
- ആർബിഎൽ ബാങ്കിന്റെ 60% ഓഹരികൾ ഏറ്റെടുക്കുന്നതിനായി എമിറേറ്റ്സ് എൻബിഡിയുടെ 11.02 ബില്യൺ ദിർഹത്തിന്റെ (28,300 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യം) നിക്ഷേപം.
- അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA) നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) 3.67 ബില്യൺ AED (9,440 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യം) നിക്ഷേപം നടത്തുന്നതാണ്.
- സമ്മാൻ ക്യാപിറ്റലിൽ ഇക്വിറ്റി ഓഹരികൾ വാങ്ങുന്നതിനായി ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC) 3.67 ബില്യൺ ദിർഹത്തിന്റെ (9,440 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യം) നിക്ഷേപം നടത്തുന്നതാണ്.
WAM

