റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തുമെന്ന് RAKTA

featured UAE

2023 ഒക്ടോബർ 20, വെള്ളിയാഴ്ച മുതൽ റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിക്കുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു. 2023 ഒക്ടോബർ 18-നാണ് RAKTA ഇക്കാര്യം അറിയിച്ചത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് RAKTA ഈ ബസ് സർവീസുകൾ നടത്തുന്നത്. റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സുഗമമായ പൊതു ഗതാഗത സംവിധാനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സർവീസ്.

എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായർ ദിനങ്ങളിൽ മാത്രമാണ് ഈ പ്രത്യേക സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് 30 ദിർഹമാണ്.

താഴെ പറയുന്ന രീതിയിലാണ് RAKTA ഈ ബസ് സർവീസ് നടത്തുന്നത്:

  • റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ വൈകീട്ട് 4 മണിക്ക്.
  • ഗ്ലോബൽ വില്ലേജിൽ നിന്ന് തിരികെ റാസ് അൽ ഖൈമയിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാത്രി 11 മണിക്ക്.

ഈ ട്രിപ്പിനുള്ള ടിക്കറ്റുകൾ ‘RAKBus’ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8001700 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Cover Image: RAKTA.