കൊറോണാ വൈറസ് ബാധ – ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് പേർ മരണപ്പെട്ടു

International News

യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 മുതൽ ജാപ്പനീസ് തീരത്ത് തടഞ്ഞുവെക്കപ്പെട്ടിട്ടുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ രോഗബാധിതരിൽ രണ്ട് പേർ മരണപ്പെട്ടതായി സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് ജാപ്പനീസ് മാധ്യമങ്ങൾ ഇന്ന് രാവിലെ അറിയിച്ചു. 80 വയസ്സോളം പ്രായം ചെന്ന ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരണത്തിന് കീഴടങ്ങിയത്.

രണ്ടാഴ്ചയോളം കിഴക്കനേഷ്യൻ രാജ്യങ്ങളിലെ സഞ്ചാരത്തിന് ശേഷം 3,700 -ഓളം യാത്രക്കാരുമായി ജപ്പാനിലെ യോക്കോഹോമ തീരത്ത് അടുത്ത ഡയമണ്ട് പ്രിൻസസ്, യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിലായിരുന്നു. ഇതുവരെ ഈ കപ്പലിലെ 621 -ഓളം യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.