Covid-19 – ഇറാനിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

International News

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് കൊറോണാ വൈറസ് ബാധയെ തുടർന്നുള്ള ആദ്യ മരണം ഇറാനിൽ നിന്ന് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തു. കൊറോണാ ബാധയെ തുടർന്ന് ഇറാനിലെ കൂംമിലെ (Qom) ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന രണ്ട് പ്രായമായ രോഗികളാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസികൾ അറിയിച്ചു. ഇവരുടെ മറ്റുവിവരങ്ങൾ ലഭ്യമല്ല.

രണ്ട് പേർക്ക് Covid-19 സ്ഥിരീകരിച്ചതായും, ഇരുവരും ആശുപത്രിയിൽ സൂക്ഷമനിരീക്ഷണത്തിലാണെന്നും ഇന്നലെ ഇറാനിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.