വീടുകളിലും അല്ലാതെയുമുള്ള വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കുന്നതും, നടത്തുന്നതും ഒഴിവാക്കാൻ പൊതുജനങ്ങളോട് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മനാജ്മെന്റ് ആഹ്വാനം ചെയ്തു. പൊതുജനങ്ങൾ ഒത്തു ചേരുന്ന ചടങ്ങുകളിലൂടെ കൊറോണാ വൈറസ് വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇത്തരം അവസരങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
മാർച്ച് 16, തിങ്കളാഴ്ച്ച മുതൽ ഈ മാസം അവസാനം വരെയാണ് ഈ നിർദ്ദേശം.