ഇപ്പോൾ ചാമ്പക്കയുടെ സീസൺ ആണല്ലോ! ഇന്ന് രുചിക്കൂട്ടിൽ നമുക്ക് ഒരു സൂപ്പർ ടേസ്റ്റി ചാമ്പക്ക ജ്യൂസ് തയ്യാറാക്കാം.
ആവശ്യമായ വിഭവങ്ങൾ:
ചാമ്പക്ക – 20 മുതൽ 30 വരെ
പഞ്ചസാര – ആവശ്യത്തിന്
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഇഞ്ചി – ചെറിയ ഒരു കഷ്ണം
ആവശ്യത്തിന് തണുത്ത വെള്ളം, ആവശ്യമെങ്കിൽ അല്പം ഐസ് ക്യൂബ്സ്
തയ്യാറാക്കുന്ന വിധം:
- ചാമ്പക്ക നല്ല പോലെ കഴുകി വൃത്തിയാക്കുക. കുരുവും അതിന്റെ അതിന്റെ കറുത്ത ചെറിയ നാരുകളും കളഞ്ഞ രണ്ടോ മൂന്നോ ചെറു കഷ്ണങ്ങളാക്കുക.
- മിക്സിയുടെ ജ്യൂസ് ജാറിൽ ചാമ്പക്ക കഷ്ണങ്ങളും പഞ്ചസാരയും, നാരങ്ങാ നീരും, ഇഞ്ചിയും, ഉപ്പും, നികക്കെ വെള്ളവും ചേർത്ത് നല്ല പോലെ അടിക്കുക. ആവശ്യമെങ്കിൽ ഐസ് ചേർക്കാം.
- നന്നായി അടിച്ചെടുത്ത ശേഷം മധുരം നോക്കുക. ആവശ്യമെങ്കിൽ കൂടുതൽ പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് നേർപ്പിക്കാനാവശ്യമായ കൂടുതൽ വെള്ളം ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക.
- ജ്യൂസ് അരിച്ചെടുത്ത ശേഷം ഗ്ലാസുകളിലേക്ക് പകരുക. ഫ്രഷ് ആൻഡ് ടേസ്റ്റി ചാമ്പക്കാ ജ്യൂസ് റെഡി!
Note: വിളമ്പുന്നതിനു തൊട്ടു മുന്നേ ആവശ്യമെങ്കിൽ അല്പം ചാട്ട് മസാല പൊടി ജ്യൂസിന് മേലെ തൂവി കൊടുക്കാം.
തയ്യാറാക്കിയത്: ഹിമ ഇ [മാളൂസ് കിച്ചൻ]