ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2024 ഏപ്രിൽ 8-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്:
- ക്രീക്ക് പാർക്ക്.
- അൽ മംസാർ പാർക്ക്
- സബീൽ പാർക്ക്.
- അൽ സഫ പാർക്ക്.
- മുഷ്രിഫ് പാർക്ക്.
ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:
- മൗണ്ടൈൻ ബൈക്ക് ട്രാക്, ഹൈകിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകീട്ട് 7 വരെ.
- ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
- മിറക്കിൾ കേവ്, ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.
- ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ.
- ചിൽഡ്രൻസ് സിറ്റി – തിങ്കൾ മുതൽ വെള്ളിവരെ: രാവിലെ 9 മുതൽ രാത്രി 8 വരെ. ശനി, ഞായർ: ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
- റെസിഡെൻഷ്യൽ പാർക്കുകൾ – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.