ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഏതാനം പാതകളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. 2025 നവംബർ 20-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Closure of some lanes at Bahrain International Airport Road development projecthttps://t.co/jEw0RZl7zK
— Bahrain News Agency (@bna_en) November 20, 2025
ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.
2025 നവംബർ 21, വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ഇടങ്ങളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- ഖലീഫ അൽ കബീർ ഹൈവേയിൽ നിന്ന് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഇടത് വശത്തേക്ക് തിരിയുന്നതിനുള്ള ലെയിനുകൾ താത്കാലികമായി അടച്ചിടുന്നതാണ്.
- ഖലീഫ അൽ കബീർ ഹൈവേയിൽ നിന്ന് അറാദ് ഹൈവേയിലേക്കുള്ള ഇടത് വശത്തേക്ക് തിരിയുന്നതിനുള്ള ലെയിനുകൾ താത്കാലികമായി അടച്ചിടുന്നതാണ്.
- അറാദ് ഹൈവേയിൽ നിന്ന് ഖലീഫ അൽ കബീർ ഹൈവേയിലൂടെ എയർപോർട്ടിലേക്കുള്ള സ്ലിപ് ലെയിൻ അടച്ചിടുന്നതാണ്.

2025 നവംബർ 21, വെള്ളിയാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്.

