വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിക്കുന്നതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) മുന്നറിയിപ്പ് നൽകി.
Dubai Electronic Security Centre warns of fake QR code scams #WamNews https://t.co/ulTJ0FgolB pic.twitter.com/6ZQo1p4m7v
— WAM English (@WAMNEWS_ENG) March 25, 2026
ഇമെയിൽ വഴി ക്യുആർ കോഡുകൾ അയച്ച് കൊണ്ടുള്ള തട്ടിപ്പുകൾ പെരുകുന്നതായും DESC ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2026 മാർച്ച് 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അടിയന്തര അപ്‌ഡേറ്റുകൾ, സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ക്യുആർ കോഡുകൾ പ്രചരിപ്പിച്ചുകൊണ്ട് തട്ടിപ്പുകാർ വിവരങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം ചൂഷണം ചെയ്യുന്നുണ്ടെന്ന് DESC ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഉപഭോക്താവ് അറിയാതെ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കും, വ്യക്തിഗതവും സാമ്പത്തികവുമായ ഡാറ്റ മോഷ്ടിക്കപ്പെടുന്നതിനായി രൂപകൽപ്പന ചെയ്ത ക്ഷുദ്ര വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതിലേക്കും DESC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏതെങ്കിലും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനു മുൻപായി ഇമെയിലുകളുടെ ഉറവിടം പരിശോധിക്കണമെന്നും, വിശ്വസനീയമല്ലാത്ത ലിങ്കുകൾ വഴി വിവരങ്ങൾ പങ്ക് വെക്കുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കുന്നതും, ഇടപഴകുന്നതും ഒഴിവാക്കണമെന്നും DESC കൂട്ടിച്ചേർത്തു.
സംശയാസ്‌പദമായ വെബ്‌സൈറ്റുകളിൽ തത്സമയ അലേർട്ടുകൾ നൽകുകയും, ഉപയോക്താക്കളെ ലിങ്കുകൾ തുറക്കുന്നതിന് മുമ്പ് സ്കാൻ ചെയ്യാൻ സഹായിക്കുകയും, സുരക്ഷിതമായ ബ്രൗസിംഗ് വർദ്ധിപ്പിക്കുകയും അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്ന DESC വികസിപ്പിച്ചെടുത്ത “RZAM” ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
WAM

